IndiaLatest

ഇന്ത്യയ്ക്ക് കോവിഡിനുള്ള മരുന്ന് നല്‍കാനൊരുങ്ങി റഷ്യ

“Manju”

ന്യൂഡല്‍ഹി: വാക്‌സിന് പിന്നാലെ കോവിഡിനുള്ള മരുന്ന് ഇന്ത്യയ്ക്ക് നല്‍കാനൊരുങ്ങി റഷ്യ. രാജ്യത്തെ വ്യവസായ ഭീമനായ റോസ്‌ടെക് വികസിപ്പിച്ചെടുത്ത ഗ്ലോബുലിന്‍ എന്ന മരുന്നാണ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യതയാണ് തേടുന്നത്.

ആരോഗ്യരംഗത്തെ സഹകരണത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തുടരുകയാണെന്ന് കമ്ബനി സി.ഇ.ഒ സെര്‍ജി ചെംസോവ് സ്ഥിരീകരിച്ചു. ഇതില്‍ കോവിഡ് മരുന്നിന്റെ കൈമാറ്റവും ഉള്‍പ്പെടുന്നുവെന്ന സൂചനകളും അദ്ദേഹം നല്‍കുന്നു.

കോവിഡില്‍ നിന്ന് മോചിതരായ രോഗികളുടെ ബ്ലെഡ് പ്ലാസ്മയില്‍ നിന്നും രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകളുടെ പ്ലാസ്മയില്‍ നിന്നും നിര്‍മിക്കുന്ന മരുന്നാണ് ഗ്ലോബുലിന്‍. ഈ മരുന്ന് ഉപയോഗിച്ചാല്‍ കോവിഡിനെതിരെയുള്ള ആന്റിബോഡി ശരീരത്തില്‍ പെട്ടെന്ന് ഉണ്ടാവുമെന്നാണ് കമ്ബനി പറയുന്നത്.

Related Articles

Back to top button