KeralaLatestThiruvananthapuram

കൈത്തറി ചലഞ്ചിന് ആഹ്വാനം ചെയ്ത് സംസ്ഥാന സർക്കാർ

“Manju”

തിരുവനന്തപുരം: ഈ ഓണത്തിന് താനും കുടുംബവും കൈത്തറി വസ്ത്രങ്ങൾ വാങ്ങി ഉപയോഗിക്കുമെന്നും മറ്റുള്ളവരും തന്നോടൊപ്പം ചലഞ്ച് ഏറ്റെടുക്കണമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിർദേശിച്ചു.
മറ്റ് മന്ത്രിമാരെയും ടാഗ് ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ ക്ഷണം. കൈത്തറി ദിനത്തോട് അനുബന്ധിച്ച് നേമത്തെ ട്രാവൻകൂർ സഹകരണ സംഘം സന്ദർശിച്ച് തൊഴിലാളികളെ കണ്ട മന്ത്രി അവിടെ നിന്ന് ഒരു കൈത്തറി മുണ്ടും ഷർട്ടും വാങ്ങി.
ബ്രാൻഡഡ് വസ്ത്രങ്ങളുടെ അതേ നിലവാരവും അതേസമയം തുച്ഛമായ വിലയുമാണ് കെെത്തറി വസ്ത്രങ്ങള്‍ക്ക്. ഇതിനുപുറമെ പാവപ്പെട്ട തൊഴിലാളികൾക്ക് ചലഞ്ച് ഒരു സഹായമാകുമെന്നും മന്ത്രി പറയുന്നു.

Related Articles

Back to top button