Kerala

മാനസകേസ് ; പ്രതികളെ കൊച്ചിയിൽ എത്തിച്ചു

“Manju”

കൊച്ചി : ഡെന്റൽ വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ബീഹാറിൽ നിന്നും അറസ്റ്റിലായ പ്രതികളെ കേരളത്തിൽ എത്തിച്ചു. പ്രതി രഖിലിന് തോക്ക് കൈമാറിയ മനേഷ് കുമാർ വർമ്മ, സോനുകുമാർ മോദി എന്നിവരെയാണ് കൊച്ചിയിൽ എത്തിച്ചത്. ആലുവ റൂറൽ എസ്പി ഓഫീസിൽ എത്തിച്ച പ്രതികളുടെ പ്രാഥമിക ചോദ്യം ചെയ്യൽ രാത്രിയോടെ പൂർത്തിയാകും.

വൈകീട്ട് ആറ് മണിയോടെയാണ് ഇരുവരെയും എസ്പിഓഫീസിൽ എത്തിച്ചത്.
ട്രാൻസിസ്റ്റ് വാറന്റുള്ളതിനാൽ നാളെ രാവിലെ പ്രതികളെ കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് ഇരുവരെയും പോലീസ് അറ്‌സ്റ്റ് ചെയ്തത്.

ബീഹാർ പോലീസിന്റെ സഹായത്തോടെയായിരുന്നു പോലീസ് പ്രതികളെ പിടികൂടിയത്. ഇതിനായി ദിവസങ്ങളോളം അന്വേഷണ സംഘം ബീഹാറിൽ തങ്ങി. ആദ്യം സോനുകുമാർ മോദിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ലഭിച്ച വിവങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മനേഷ് കുമാറിന്റെ അറസ്റ്റ്. ഇരുവരുമൊന്നിച്ച് കാറിൽ തോക്ക് വാങ്ങാൻ പോകുന്നതിന്റെയും, രഖിലിനെ പരിശീലിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

Related Articles

Back to top button