InternationalLatest

ചെല്‍സിക്ക് വീണ്ടും മികച്ച വിജയം

“Manju”

ശ്രീജ.എസ്

പ്രീമിയര്‍ ലീഗില്‍ ന്യൂ കാസിലിനെതിരെ മികച്ച ജയവുമായി ചെല്‍സി. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. ജയത്തോടെ ലിവര്‍പൂളിനെയും വെസ്റ്റ് ഹാമിനെയും മറികടന്ന് ടോപ് ഫോറില്‍ എത്താനും ചെല്‍സിക്കായി.

മത്സരത്തിന്റെ തുടക്കത്തില്‍ ടാമി അബ്രഹാമിന് പരിക്കേറ്റ് പുറത്തുപോയത് ചെല്‍സിക്ക് തിരിച്ചടിയായെങ്കിലും പകരക്കാരനായി വന്ന ഒലിവിയര്‍ ജിറൂദിലൂടെ ചെല്‍സി ഗോളടി തുടങ്ങുകയായിരുന്നു. ടിമോ വെര്‍ണറിന്റെ മികച്ച മുന്നേറ്റത്തിനൊടുവിലാണ് ജിറൂദ് ചെല്‍സിയുടെ ആദ്യ ഗോള്‍ നേടിയത്.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ ന്യൂ കാസില്‍ യുണൈറ്റഡ് ഉണര്‍ന്നു കളിച്ചെങ്കിലും മികച്ച പ്രതിരോധം തീര്‍ത്ത് ചെല്‍സി ജയം നേടുകയായിരുന്നു. പുതിയ പരിശീലകന്‍ തോമസ് ടൂഹലിന് കീഴില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ നാലാമത്തെ പ്രീമിയര്‍ ലീഗ് ജയമായിരുന്നു.

Related Articles

Back to top button