KeralaLatest

കുടചൂടി യാത്ര പാടില്ല

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കുടചൂടി യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഗതാഗതവകുപ്പ്. ഗതാഗത കമ്മീഷണര്‍ എം ആര്‍ അജിത്കുമാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും കുടനിവര്‍ത്തി യാത്ര ചെയ്യുന്നത് നിരവധി അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന പശ്ചാത്തലത്തിലാണ് ഉത്തരവിറക്കുന്നത്. അതേസമയം, പുറത്തിറങ്ങിയ ഉത്തരവില്‍ പിഴ തുക എത്രയാണെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാനത്ത് കുടചൂടി യാത്രചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിക്ക് കടിഞ്ഞാണിടാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. വാഹനമോടിക്കുന്നവരോ പിന്നിലിരിക്കുന്നവരോ കുടചൂടി ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് നിരവധി അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് നിയമം കര്‍ശനമാക്കാന്‍ വകുപ്പ് തയ്യാറാകുന്നത്.

Related Articles

Back to top button