KeralaLatest

യു.കെ.യിലേക്ക് സൗജന്യ നഴ്സ് റിക്രൂട്ട്മെന്റ്

“Manju”

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് വഴി യുകെയിലേക്ക് നഴ്സ്, സീനിയര്‍ കെയര്‍ അസിസ്റ്റന്‍റ് സൗജന്യ റിക്രൂട്ട്മെന്‍റ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1.7 ലക്ഷം രൂപ മുതല്‍ 3.3 ലക്ഷം വരെ ശന്പളം ലഭിക്കും. മണിക്കൂറിന് 18-20 പൗണ്ട് വരെ (1635 രൂപ മുതല്‍ 1816 രൂപ).
രജിസ്റ്റേഡ് നഴ്സ്
നഴ്സിംഗില്‍ ഡിപ്ലോമയോ, ബിരുദമോ. മെഡിക്കല്‍ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഐഇഎല്‍ടിഎസില്‍ ആകെ 7.0 ബാൻഡ് സ്കോര്‍ (എഴുത്തില്‍ 6.5, മറ്റ് മൊഡ്യൂളുകളില്‍ 7.0). ഒഇടിയാണെങ്കില്‍ റൈറ്റിംഗില്‍ സി, മറ്റുള്ളവയില്‍ ബി. സീനിയര്‍ കെയര്‍ അസിസ്റ്റന്‍റ്  നഴ്സിംഗില്‍ ഡിപ്ലോമയോ, ബിരുദമോ. മെഡിക്കല്‍ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഐഇഎല്‍ടിഎസില്‍ ആകെ 6.5 ബാൻഡ് സ്കോര്‍.  ഒഇടിയാണെങ്കില്‍ റൈറ്റിംഗില്‍ സി പ്ലസ് ഗ്രേഡ്. ആഴ്ചയില്‍ 42 മണിക്കൂറാണ് ജോലി. മുഴുവൻ ദിവസം അല്ലെങ്കില്‍ പകുതി ദിവസം ജോലി സമയമായി തെരഞ്ഞെടുക്കാം.

യുകെയില്‍ എത്തുന്പോള്‍ നഴ്സുമാര്‍ക്ക് ഒരു മാസത്തെ സൗജന്യ താമസസൗകര്യം ലഭിക്കും. ഇതിനുശേഷം കുറഞ്ഞ/ന്യായമായ വാടക നിരക്കുകളിലുള്ള താമസവും ലഭിക്കും. യുകെയിലേക്കുള്ള സൗജന്യ വണ്‍വേ ഫ്ളൈറ്റ് ടിക്കറ്റ് ലഭിക്കും. ഇതോടൊപ്പം സൗജന്യ സാര്‍വത്രിക ആരോഗ്യ സംരക്ഷണ ഇൻഷ്വറൻസ് എൻഎച്ച്‌എസ് നല്‍കും.
അപേക്ഷ
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31നു മുന്പായി യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സിവിയും [email protected] എന്ന വിലാസത്തില്‍ അയയ്ക്കണം

Related Articles

Back to top button