InternationalLatest
ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു
റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കംചത്ക്ക ഉപദ്വീപില്‍ 16 യാത്രക്കാരുമായി പറന്ന ഹെലികോപ്റ്ററാണ് തകര്‍ന്നത്.13 വിനോദസഞ്ചാരികളും മൂന്ന് ജീവനക്കാരുമടക്കം 16 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
രക്ഷാപ്രവര്‍ത്തകരും മുങ്ങല്‍ വിദഗ്ധരും സംഭവ സ്ഥലത്തെത്തി. ഒന്‍പതുപേരെ രക്ഷപെടുത്തിയതായി പ്രദേശിക ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തില്‍പെട്ട മറ്റുള്ളവരെ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു