Latest

ശാന്തിഗിരിയിൽ ദീപപ്രദക്ഷിണം നടന്നു

കോവിഡ് മഹാമാരിയ്ക്കുശേഷം പൗർണമി ദിനമായ ഇന്ന് ദീപപ്രദക്ഷിണം നടന്നു.

“Manju”

പോത്തൻകോട് : കോവിഡ് മഹാമാരിയ്ക്കുശേഷം പൗർണമി ദിനമായ ഇന്ന്
ശാന്തിഗിരി ആശ്രമത്തിലും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആശ്രമം ബ്രാഞ്ചുകളിലും
ദീപപ്രദക്ഷിണം നടന്നു. നിരവധി ആത്മബന്ധുക്കൾ പ്രാർത്ഥനാനിർഭരമായി ദീപപ്രദകഷിണത്തിൽ പങ്കെടുത്തു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്. കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ട വ്യാപനത്തെത്തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കാനുള്ള ഗവൺമെന്റ് നിർദ്ദേശപ്രകാരം കേന്ദ്ര ആശ്രമത്തിലും ബ്രാഞ്ചുകളിലും പൗർണ്ണമി ദീപപ്രദക്ഷിണം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയായിരുന്നു.

Related Articles

Back to top button