InternationalLatest
ഐസ്ക്രീം, പാല്‍പ്പൊടി പാക്കറ്റുകളില്‍ കൊവിഡിന്റെ സാന്നിദ്ധ്യം കണ്ടെത്തി
ബെയ്ജിംഗ്: ചൈനയില്‍ ഐസ്ക്രീം, പാല്‍പ്പൊടി പാക്കറ്റുകളില്‍ കൊവിഡിന്റെ സാന്നിദ്ധ്യം കണ്ടെത്തി.ഇറക്കുമതി ചെയ്ത 4800 ഐസ്ക്രീം ബോക്സുകളിലും ഉക്രയ്ന്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ 450 ഗ്രാം പാല്‍പ്പൊടി ബോക്സുകളിലുമാണ് കൊവിഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.ഇതോടെ ആയിരക്കണക്കിന് ഐസ്ക്രീം പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു
കമ്പനിയിലെ 1662 ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവര്‍ ക്വാറന്റൈനിലുമാണ്.700 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 962 പേരുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്. ഐസ്ക്രീം വില്‍പ്പന നടത്തിയ കടകളിലെ ജീവനക്കാരിലും പരിശോധനകള്‍ നടക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.