IndiaLatest

18000 കോടിയുടെ പദ്ധതികള്‍ക്കു തുടക്കമിട്ട് പ്രധാനമന്ത്രി

“Manju”

ഡെറാഡൂണ്‍ ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെത്തി. ഡല്‍ഹിഡെറാഡൂണ്‍ സാമ്പത്തിക ഇടനാഴി ഉള്‍പ്പെടെ 18,000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കമിട്ടത്. പ്രദേശത്തെ റോഡ്, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടൂറിസം വികസനത്തിനും ഇത് ഏറെ സഹായകമാകും. 2021 നും 2023നും ഇടയില്‍ ദേശീയപാതാ വികസനം ലക്ഷ്യമിട്ടുള്ള 83 ഓളം പ്രൊജക്ടുകളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു.

വനത്തിനുള്ളിലൂടെ റോഡ് കടന്നുപോകുന്ന ഭാഗങ്ങളില്‍ വന്യജീവികള്‍ക്ക് തടസ്സം കൂടാതെ കടന്നുപോകുന്നതിനായുള്ള പ്രത്യേക ഇടനാഴിയും നിര്‍മ്മിക്കുന്നുണ്ട്. വന്യജീവികളുടെ സഞ്ചാരപാത സുഗമമാക്കുന്നതിനായി 12 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന വൈല്‍ഡ്‌ലൈഫ് എലിവേറ്റഡ് കൊറിഡോര്‍ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇടനാഴിയായിരിക്കും. ഡെറാഡൂണിലെ ദത് കാളി ക്ഷേത്രത്തിന് സമീപത്തായി 340 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന പാത ഇവിടേക്കെത്തുന്ന ഭക്തര്‍ക്കും വലിയ ആശ്വസമാകും. വാഹനങ്ങള്‍ മൃഗങ്ങളെ ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ വലിയ തോതില്‍ ഒഴിവാക്കാനും ഇതിലൂടെ കഴിയും.

ബദരീനാഥില്‍ നിന്നും ധാമിലേക്കുള്ള വഴിയിലുള്ള ലംബാഗഡില്‍ മണ്ണിടിച്ചില്‍ പോലുള്ള പ്രകൃതിക്ഷോഭങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെടുന്നതിന് നിയന്ത്രണം വരുത്തുന്നതിനായി മണ്ണിടിച്ചില്‍ ലഘൂകരണ പദ്ധതി നടപ്പാക്കും. എന്‍എച്ച്‌-58 ലുള്ള സകനിധര്‍, ശ്രീനഗര്‍, ദേവപ്രയാഗ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഗുരുതരമായ മണ്ണുവീഴ്ച പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ഥലങ്ങളാണ്. ഈ സ്ഥലങ്ങളിലെല്ലാം മണ്ണിടിച്ചിലിനെ പ്രതിരോധിക്കാനുള്ള കാര്യങ്ങള്‍ നടപ്പാക്കും. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും അദ്ദേഹം ഇന്ന് തുടക്കം കുറിചു.

 

Related Articles

Back to top button