IndiaKeralaLatestThiruvananthapuram

സീരിയല്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സിനിമാ നിര്‍മാതാവ് അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍​
ഹൈദരാബാദ്: സീരിയല്‍ നടിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. തെലുഗു സീരിയല്‍ നടിയായ കോണ്ടപ്പള്ളി ശ്രാവണിയുടെ നിര്യാണത്തിലാണ് തെലുങ്ക് ചലച്ചിത്ര നിര്‍മാതാവ് ആയ അശോക് റെഡ്ഡിയാണ് അറസ്റ്റിലായത്. ‘ആര്‍ എക്സ് 100’ എന്ന യുടെ നിര്‍മാതാവായ ഇദ്ദേഹത്തെ ബുധനാഴ്ച ഹൈദരാബാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി സായ് കൃഷ്ണ റെഡ്ഡി, ദേവരാജ് റെഡ്ഡി എന്നീ രണ്ടുപേര്‍ക്ക് എതിരെയും കേസെടുത്തു അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഹൈദരാബാദിലെ അപ്പാര്‍ട്ട്മെന്റിന്റെ കുളിമുറിയില്‍ സെപ്റ്റംബര്‍ എട്ടിനാണ് ശ്രാവണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സായ് കൃഷ്ണ റെഡ്ഡിയുമായി അടുപ്പത്തിലായിരുന്ന ശ്രാവണി പിന്നീട് അശോക് റെഡ്ഡിയുമായും ദേവരാജ് റെഡ്ഡിയുമായി അടുപ്പത്തിലായി. അവസാനമായി ദേവരാജ് റെഡ്ഡിയെയാണ് ശ്രാവണി വിളിച്ചത്. മൂന്നു പേരുടെയും ഉപദ്രവം തനിക്ക് സഹിക്കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും ശ്രാവണി ദേവരാജ് റെഡ്ഡിയെ ഫോണിലൂടെ അറിയിച്ചു.
ജനപ്രീതിയാര്‍ജിച്ച തെലങ്ക് സീരിയലുകളായ ‘മനസു മമത’, ‘മൗനരാഗം’ എന്നിവയില്‍ ശ്രാവണി പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി ടി വി സീരിയലുകളില്‍ സജീവമായ നടി ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയാണ്.

Related Articles

Back to top button