KeralaLatest

ചപ്പാത്തിക്ക് മാത്രം എന്തിന് പ്രത്യേക പരിഗണന? പൊറോട്ടയും ‘ഒരേ കുടുംബത്തിലുള്ളത്’: ഹൈക്കോടതി

“Manju”

കൊച്ചി: പാക്കറ്റിലാക്കിയ പെറോട്ടയ്ക്ക് ജി എസ് ടി ഇളവ് നല്‍കണമെന്ന് ഹൈക്കോടതി. ചപ്പാത്തിക്കും റൊട്ടിക്കും മാത്രമാണ് 18 ശതമാനം ജി.എസ്.ടിയില്‍ ഇളവ് നല്‍കിയിട്ടുള്ളതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി നിര്‍ദ്ദേശം.

പൊറോട്ട ഈ ഗണത്തില്‍ വരില്ലെന്നു പറയാനാവില്ലന്ന് വ്യക്തമാക്കിയ കോടതി പെറോട്ടയും ചപ്പാത്തിയും ധാന്യപ്പൊടിയില്‍ നിന്ന് തയാറാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. അതിനാല്‍ അഞ്ചു ശതമാനത്തില്‍ അധികം ജി എസ് ടി ഈടാക്കരുതെന്നും കോടതി വ്യക്തമാക്കി.

പായ്ക്കറ്റ് പെറോട്ടക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തിയതിനെതിരെ മോഡേണ്‍ ഫുഡ് എന്റര്‍പ്രൈസസ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാറിന്റെ ഉത്തരവ്.

പെറോട്ട റൊട്ടിയായി കണക്കാക്കാനാകില്ലെന്നതായിരുന്നു കേന്ദ്രത്തിന്റെ വാദം. ക്ലാസിക് മലബാര്‍ പൊറോട്ടക്കും ഓള്‍ ബീറ്റ് മലബാര്‍ പൊറോട്ടക്കും ജി എസ് ടി ആക്ട് പ്രകാരം 18% നികുതി ചുമത്തിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ജിഎസ്ടി അപ്പലറ്റ് അതോറിറ്റിയില്‍ ഹജ്ജ് നല്‍കിയെങ്കിലും തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്

 

Related Articles

Back to top button