IndiaLatest

ഒളിമ്പിക്‌സ്‍ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ ;ജെഎസ് ഡബ്ള്യു ഗ്രൂപ്പ്

“Manju”

മുംബൈ ;ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത എല്ലാ ഇന്ത്യന്‍ മെഡല്‍ ജേതാക്കള്‍ക്കും ജെഎസ് ഡബ്ള്യു ഗ്രൂപ്പ്  2.5 കോടിയിലധികം രൂപയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ടോക്കിയോ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവും , അത്ലറ്റിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനുമായ നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ ക്യാഷ് ഗ്രാന്റും പരിശീലകന്‍ ക്ലോസ് ബാര്‍ട്ടോണിയറ്റ്സ്, ഫിസിയോതെറാപ്പിസ്റ്റ് ഇഷാന്‍ മര്‍വാഹ എന്നിവര്‍ക്ക് 10 ലക്ഷം രൂപ വീതവും നല്‍കുമെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിലെ ഓരോ അംഗത്തിനും മുഖ്യ പരിശീലകന്‍, ഫിസിയോ, അസിസ്റ്റന്റ് കോച്ച്‌ എന്നിവര്‍ക്കൊപ്പം വെങ്കല മെഡല്‍ നേടിയതിന് 2 ലക്ഷം രൂപ സമ്മാനമായി നല്‍കും, മറ്റ് നാല് കോച്ചിംഗ് സ്റ്റാഫുകള്‍ക്കും ഒരു ലക്ഷം രൂപ വീതം ഗ്രാന്റ് നല്‍കും. ഷട്ടില്‍ പി.വി. സിന്ധു വനിതാ സിംഗിള്‍സില്‍ വെങ്കല മെഡല്‍ നേടിയതിന് 15 ലക്ഷം രൂപയും പരിശീലകനായ പാര്‍ക്ക് ടേ-സാങ്ങിന് 5 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. അതുപോലെ, വെങ്കല മെഡല്‍ നേടിയ ബോക്സിംഗ് താരം ലോവ്ലിന ബോര്‍ഗോഹെയ്ന് 15 ലക്ഷം രൂപയും പരിശീലകരായ റാഫേല്‍ ബെര്‍ഗമാസ്കോ, സന്ധ്യ ഗുരുങ് എന്നിവര്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കും. വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിന് 20 ലക്ഷം രൂപയും പരിശീലകന്‍ വിജയ് ശര്‍മ്മയ്ക്ക് 5 ലക്ഷം രൂപയും സമ്മാനമായി നല്‍കും.

65 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് 15 ലക്ഷം രൂപയും പരിശീലകന്‍ എംസാറിയോസ് ബെന്റിനിഡിസ്, ഫിസിയോതെറാപ്പിസ്റ്റ് മനീഷ് ചെത്രി എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപയും സമ്മാനമായി നല്‍കും. പുരുഷന്മാരുടെ 57 കിലോഗ്രാമില്‍ വെള്ളി നേടിയ മറ്റൊരു ഗുസ്തിക്കാരന്‍ രവി ദഹിയയ്ക്ക് 20 ലക്ഷം രൂപയും പരിശീലകനായ സത്പാല്‍ സിംഗിന് 5 ലക്ഷം രൂപയും സമ്മാനമായി നല്‍കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജെഎസ്ഡബ്ല്യു ഗ്രൂപ്പ് പ്രഖ്യാപിച്ച ക്യാഷ് ഗ്രാന്റുകള്‍ സെപ്റ്റംബറില്‍ ഇന്‍സ്‌പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ അത്‌ലറ്റുകള്‍ക്ക് നല്‍കും.

Related Articles

Back to top button