KeralaLatest

പ്ലാസ്റ്റിക് കുപ്പികൊണ്ട് വഞ്ചി നിർമിച്ച് ഹരിത കർമ സേനാംഗം

“Manju”

കൊച്ചി: പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും കൊണ്ട് നിർമിച്ച വഞ്ചി തുഴഞ്ഞ് ചേരാനല്ലൂർ സ്വദേശി 62-കാരി സുമതി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ ലഭിച്ച പ്ലാസ്റ്റിക് കുപ്പികളും പാഴ്‌വസ്തുക്കളും ഉപയോഗിച്ചാണ് സുമതി വ‍ഞ്ചി തയാറാക്കിയത്. കഴിഞ്ഞ എട്ട് വർഷമായി ചേരാനല്ലൂർ പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായി പ്രവർത്തിക്കുകയാണ് സുമതി സുകുമാരൻ.

കൊച്ചു മകന് വേണ്ടിയാണ് സുമതി ആദ്യമായി പ്ലാസ്റ്റിക് കുപ്പി കൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കി തുടങ്ങിയത്. നഴ്സറിയിൽ പഠിക്കുന്ന കൊച്ചു മകനോട് എന്തെങ്കിലും ഉണ്ടാക്കി കൊണ്ട് ചെല്ലണമെന്ന് ടീച്ചർ പറഞ്ഞു. അച്ഛനും അമ്മക്കുമൊന്നും സമയമില്ലാത്തതുകൊണ്ട് തന്നെ അച്ഛമ്മയായ ഞാന്‍ ആ ജോലി ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ കൊച്ചു മകന്റെ ടീച്ചറാണ് പാഴ്വസ്തുക്കൾ കൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിന് ആദ്യമായി പ്രോത്സാഹനം തന്നത്. പിന്നെയത് പ്ലാസ്റ്റിക് കുപ്പികളൊക്കെ കണ്ടാൽ എന്തും ഉണ്ടാക്കാമെന്ന ആത്മവിശ്വാസത്തിലേക്കെത്തുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് പൂവ്, കപ്പ്, ഫ്ലവർവേയിസ് തുടങ്ങിയ സാധനങ്ങളെല്ലാം നിർമിക്കാൻ തുടങ്ങി. പ്ലാസ്റ്റിക്കിൽ ഉണ്ടാക്കുന്നതെല്ലാം വീട്ടിൽ വരുന്നവരും സുഹൃത്തുക്കളുമെല്ലാം കൊണ്ട് പോകാൻ തുടങ്ങി. ചിലരൊക്കെ പണം തന്നും ചിലരൊക്കെ പണം തരാതെയും കൊണ്ടുപോകുമായിരുന്നു.

വീട് പുഴക്കടുത്തായതിനാല്‍ പ്രളയം വന്ന സമയത്ത് എല്ലാവരും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. അപ്പോഴാണ് ഒരു വഞ്ചി നിർമിച്ചാലോ എന്ന ആശയം മനസിലുദിച്ചത്. പിന്നാലെ നിർമാണവും തുടങ്ങി. പക്ഷേ ഏറെ കുറേ പൂർത്തിയാക്കിയിട്ടും ശരിയായിട്ടില്ലായെന്ന തോന്നൽ ഉണ്ടാവുകയായിരുന്നു. ഇതോടെ എല്ലാം പെറുക്കി ആക്രികടയിൽ കൊണ്ടു കൊടുത്തു. ഈ അടുത്ത് ഹരിതകർമാസേനാംഗങ്ങൾക്കായി ഒരു മത്സരം വന്നപ്പോഴാണ് മുമ്പ് ഉപേക്ഷിച്ച വഞ്ചി തന്നെ നിർമിച്ചാലോ എന്ന ചിന്ത വന്നത്. അതിനിടെ ചെറുമകനും ചോദിച്ചു, അന്നത്തെ ആ വഞ്ചി തന്നെ നിർമിച്ചാലോ എന്ന്. അങ്ങനെ ഒടുവിൽ പാഴ്വസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും കൊണ്ട് വഞ്ചി നിർമിക്കുകയായിരുന്നു.

വഞ്ചി നിർമിക്കാനായി വാങ്ങിയത് സെല്ലോടേപ്പ് മാത്രമാണ്. പ്ലാസ്റ്റിക് കുപ്പികളും ഷീറ്റുകളുമെല്ലാം ഉറപ്പിക്കുന്നതിനായാണ് സെല്ലോടേപ്പ് വാങ്ങിയത്. 80 രൂപയാണ് ചെലവായത്. പിന്നീട് പണിയെല്ലാം തീർത്ത് വഞ്ചി തുഴഞ്ഞതിന് ശേഷമാണ് ഒരു സീറ്റ് കൂടി വേണമെന്ന് തോന്നിയത്. ഇതോടെ ഇവിടെ അടുത്തുള്ള ആക്രി കടയിൽ പോയി ഒരു ഫ്രിഡ്ജിന്റെ ഭാഗം വാങ്ങി. 250 രൂപ വേണമെന്നാണ് കടക്കാരൻ പറഞ്ഞത്. പക്ഷേ ആവശ്യം ഇതാണെന്ന് കേട്ടപ്പോൾ പണമൊന്നും വാങ്ങാതെ തന്നെ
നല്‍കി.

Related Articles

Back to top button