KeralaLatest

ഇ.ടി. മുഹമ്മദ് ബഷീറിന് ഇന്ന് 74-ാം പിറന്നാൾ

“Manju”

ആർ. ഗുരുദാസ്‍

ലോകസഭാംഗവും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവും സാമൂഹ്യ പ്രവർത്തകനുമായ ഇ.ടി. മുഹമ്മദ് ബഷീറിന് ജന്മദിനാശംസകൾ.

മലപ്പുറം ജില്ലയിലെ വാഴക്കാട്, മപ്രം എന്ന സ്ഥലത്ത് ഇ.ടി. മൂസ കുട്ടി,ഫാത്തിമ ദമ്പതികളുടെ മകനായി 1946 ജൂലൈ ഒന്നിനാണ് എരഞ്ഞിക്കൽ തലാപ്പിൽ മുഹമ്മദ് ബഷീർ എന്ന ഇ.ടി. മുഹമ്മദ് ബഷീർ ജനിച്ചത്. മുസ്‌ലിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ (എം. എസ്. എഫ്.)അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.

1985ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച് പെരിങ്ങളത്ത് പ്രതിനിധികരിച്ച് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1991, 1996, 2001 എന്നീ വർഷങ്ങളിൽ തിരൂർ മണ്ഡലത്തെ കേരള നിയമസഭയിലേക്ക് വിണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1991–96, 2001–06 കാലഘട്ടങ്ങളിൽ വലതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നപ്പോൾ വിദ്യാഭ്യാസ മന്ത്രിയായി.

2009, 2014, 2019 എന്നീ വർഷങ്ങളിൽ നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു.കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് , മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിലവിൽ ഇന്ത്യൻ യൂണിയന്‍റെ ദേശീയ സംഘാടക സെക്രട്ടറിയും കേരള സ്റ്റേറ്റ് പാർട്ടിയുടെ സെക്രട്ടറിയുമാണ് മികച്ച വാഗ്മിയും പാർലെമെന്റിയനുമായ അദ്ദേഹം ദേശിയ തലത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും അവശരുടെ അത്താണി എന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

Related Articles

Back to top button