KannurKeralaLatest

പൊലീസുകാരന്റെ അച്ഛന് കൊവിഡ്; പൊലീസ് കോട്ടേഴ്സ് അടച്ചു, താമസക്കാർ നിരീക്ഷണത്തിൽ

“Manju”

ഹർഷദ്ലാൽ തലശ്ശേരി

 

കണ്ണൂർ: മാഹിയിൽ പൊലീസുകാരന്റെ അച്ഛന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചതിനാൽ പൊലീസ് കോട്ടേഴ്സ് അടച്ചിടാൻ ഉത്തരവ്. മാഹി ആരോ​ഗ്യവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൊവിഡ് രോ​ഗിയുടെ കുടുംബത്തെയും പൊലീസ് കോട്ടേഴ്സിലുള്ള എല്ലാവരെയും നീരീക്ഷണത്തിലാക്കാനും ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെയാണ് പൊലീസുകാരന്റെ പിതാവായ 71 കാരന് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ, ഇദ്ദേഹത്തെ മാഹി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ മറ്റൊരു മകൻ ഷാർജയിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയിരുന്നു. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവാണ്. 71കാരന് എങ്ങനെയാണ് രോ​ഗം പകർന്നതെന്ന കാര്യം വ്യക്തമായിട്ടില്ല.

മാഹിയിൽ രോഗബാധിതരുടെ എണ്ണം ഒമ്പത് ആയി. പള്ളൂർ സ്വദേശിനിയായ 58 കാരിക്കും 45 കാരനായ പന്തക്കൽ സ്വദേശിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പന്തക്കൽ സ്വദേശി ദുബൈയിൽ നിന്നും ജൂണ്‍ നാലിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇപ്പോൾ മാഹി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവില്‍ നാല് പേരാണ് മാഹിയില്‍ ചികിത്സയിലുള്ളത്.

 

Related Articles

Back to top button