IndiaKeralaLatest

ആർഷഭാരത സംസ്കാരം മാത്രമാണ് നിലയ്ക്കാത്ത സംസ്കാരം – ഗവർണർ

“Manju”

തിരുവനന്തപുരം : ആർഷഭാരത സംസ്കാരം മാത്രമാണ് നിലയ്ക്കാത്ത സംസ്കാരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇന്ത്യയുടെ സംസ്കാരം ആത്മാവിനെ വഹിക്കുന്നതാണ്. ഭാരതീയ മൂല്യങ്ങളിലും സംസ്കാരത്തിലും മാത്രമാണ് ആത്മീയമായ അടിത്തറയുള്ളത്. അത് വൈവിദ്ധ്യത്തിലും ഏകത്വം കാണുന്നു. ശാന്തിഗിരി ആശ്രമം അതിന് ഉത്തമോദഹാരമാണ്. ചരിത്രം പരിശോധിച്ചാൽ ഭാരത്തിന്റെ മഹത്തരമായ പാരമ്പര്യത്തെക്കുറിച്ചറിയാൻ കഴിയും. ഭാരതീയ പാരമ്പര്യത്തെക്കുറിച്ച് വിശകലനം ചെയ്യുന്നതും പഠിക്കുന്നതും പുതു കർമ്മരംഗത്ത് ഉന്നതിയിലെത്താൻ കഴിയുമെന്നും ഗവർണ്ണർ ഓർപ്പിച്ചു. ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ, സത്യ ചേതന ആശ്രമം, തിരുവണ്ണാമലൈ., വേൾഡ് യോഗ സെന്റർ, ന്യൂയോർക്ക്.,. ഇന്ത്യൻ ഫിലോസഫിക്കൽ കോൺഗ്രസ്, ന്യൂഡൽഹി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച കൾച്ചറൽ നാഷണലിസം ഇന്ത്യൻ സെനാരിയോ എന്ന വെബിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവർണർ.

ഭാരതീയ പാരമ്പര്യം നാനാത്വത്തിൽ ഏകത്വം വിളിച്ചോതുന്നതാണ്. കൊറോണ മഹാമാരിയുടെ കാലത്ത് അതിജീവനത്തിനായി പൊരുതുന്ന സഹജീവികൾക്ക് താങ്ങുതണലുമായി നിൽക്കുന്ന ഫ്രണ്ട് ലൈൻ പ്രവർത്തകരെ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരിച്ചു.

തിരുവണ്ണാമലൈ സത്യചേതന ആശ്രമം ആത്മായാചാര്യൻ സ്വാമി ശ്രീ ആത്മാനന്ദ, ഇന്ത്യൻ ഫിലോസഫിക്കൽ കോൺഗ്രസിന്റേയും, ഏഷ്യ-ആഫ്രിക്കൻ ഫിലോസഫിക്കൽ കോൺഗ്രസിന്റെയും ചെയർമാനും, ഇന്ത്യൻ ഫിലോസഫിക്കൽ റിസർച്ചിന്റെ മുൻ ചെയർമാനുമായി പ്രൊഫ. എസ്.ആർ.ഭട്ട്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് യോഗ കമ്മ്യൂണിറ്റി സ്ഥാപകാചാര്യൻ ഗുരു ദിലീപ് ജി. എന്നിവർ സംസാരിച്ചു. ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ സീനിയർ ഫെലോയും ഇന്ത്യൻ കൗൺസിൽ ഓഫി ഫിലോസഫിക്കൽ സയൻസിന്റെ മുൻ സീനിയർ ഫെലോയുമായ പ്രോഫ.ഡോ. കെ.ഗോപിനാഥൻ പിള്ള മോഡറേറ്ററായിരുന്നു.., ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ ചീഫ് ഫെലോയും., അനന്തപുരി ഗ്ലോബൽ പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലുമായ പ്രൊഫ. കെ.രാജശേഖരൻ നായർ നന്ദി പറഞ്ഞു.

Related Articles

Back to top button