KeralaLatest

വയോധികയുടെ തലയില്‍ അമ്മിക്കല്ലുകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചശേഷം മോഷണശ്രമം

“Manju”

ശ്രീജ.എസ്

കുണ്ടറ: അമ്മിക്കല്ലുകൊണ്ട് 81കാരിയായ വയോധികയുടെ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ ശ്രമം. കുഴിയം ആയിരവില്ലന്‍ ക്ഷേത്രത്തിനുസമീപം തടത്തില്‍ പുത്തന്‍വീട്ടില്‍ ഓമനയാണ് ആക്രമിക്കപ്പെട്ടത്.ഇന്നലെ വെളുപ്പിന് നാലോടെ ഓമനയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

വീടിന്റെ ഓടുകള്‍ ഇളക്കിമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളില്‍ കയറിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ഓമനയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന കള്ളന്മാര്‍ രണ്ടരപ്പവന്റെ മാലയും കമ്മലുകളും മോഷ്ടിച്ചിരുന്നു. മോഷ്ടാക്കള്‍ വീട്ടമ്മയുടെ കമ്മല്‍ ഊരിയെടുക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. കമ്മല്‍ വളഞ്ഞ നിലയിലാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ ശേഷം ഇവരെ തേവലപ്പുറത്തുള്ള ബന്ധുവീട്ടിലേക്കുകൊണ്ടുപോയി. ഓമന വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.

Related Articles

Back to top button