LatestThiruvananthapuram

സ്വകാര്യ -ടൂറിസ്റ്റ് ബസുകളുടെ നികുതി ഒഴിവാക്കിയതായി സൂചനകള്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും സര്‍ക്കാര്‍ നികുതി ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ നികുതി ഒഴിവാക്കിയതായാണ് വിവരങ്ങള്‍ ലഭിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് നടപടി എടുത്തിരിക്കുന്നത്.

ഓട്ടോറിക്ഷ, ടാക്സി കാറുകളുടെ നികുതിയില്‍ ആശ്വാസം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്നും വിവരമുണ്ട്. വ്യാപാരികള്‍ക്ക് നല്‍കുന്ന പലിശ ഇളവോടെയുള്ള വായ്പ ബസ് ഉടമകള്‍ക്കും ലഭിക്കും. നാലുശതമാനം പലിശ സബ്സിഡിയോടെ രണ്ടുലക്ഷം രൂപയാണ് വായ്പ. പ്രവര്‍ത്തന മൂലധനമായാണ് ഇതു നല്‍കുന്നത്. ഓട്ടോ, ടാക്‌സികളുടെ നികുതി വാര്‍ഷികമായാണ് അടയ്ക്കുന്നത്. ഈ വിഭാഗങ്ങളില്‍ എങ്ങനെ നികുതിയിളവ് നല്‍കാനാവുമെന്നത് ആലോചിക്കുന്നുണ്ടെന്നും സൂചനകള്‍ ഉണ്ട്.

Related Articles

Back to top button