IndiaKeralaLatest

പാസ് വിതരണം നിർത്തി തമിഴ്നാട്; അതിർത്തിയിൽ കുടുങ്ങി നിരവധി പേർ

“Manju”

 

കൊല്ലം• തമിഴ്നാട് ഇ–പാസ് വിതരണം നിർത്തിയതോടെ കേരളത്തിൽ നിന്നു തമിഴ്നാട്ടിലേക്ക് പോകുന്നവർ കൊല്ലം ജില്ലയിലെ ആര്യങ്കാവ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു. ലോക്ഡൗണിന് മുൻപ് കേരളത്തിലെത്തിയ തമിഴ്നാട്ടുകാരാണ് പാസ് ലഭിക്കാതെ വലയുന്നത്. ഓരോ ദിവസവും നിരവധി ആളുകളാണ് പാസില്ലാതെ ആര്യങ്കാവ് ചെക്പോസ്റ്റിൽ എത്തുന്നത്.
ഇത്തരത്തിലുള്ളവരെ തമിഴ്നാട്ടിലേക്ക് കടത്തിവിടാനും സാധിക്കില്ല. ആളുകളുടെ എണ്ണം കൂടുമ്പോൾ കേരള പൊലീസ് തമിഴ്നാട് പൊലീസുമായി ബന്ധപ്പെടുമ്പോൾ ചിലദിവസങ്ങളിൽ കടത്തിവിടാനുള്ള നിർദേശം ലഭിക്കും. ഇത്തരത്തിൽ ആഴ്ചയിൽ ഓന്നോ രണ്ടോ ദിവസം പാസില്ലാതെ എത്തുന്നവരെ തമിഴ്നാട് പൊലീസ് കൂട്ടിക്കൊണ്ട് പോകും. പാസില്ലാതെ എത്തുന്നവരെക്കൊണ്ട് ആര്യങ്കാവ് നിവാസികൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഇവരെ പാർപ്പിക്കാൻ പ്രത്യേകം സംവിധാനം ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Related Articles

Back to top button