KeralaLatest

വാഹന പരിശോധന കര്‍ശനമാക്കുന്നു; രാത്രി ഒന്‍പതിനുശേഷം വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ നിയന്ത്രങ്ങള്‍ ലംഘിച്ചു വാഹനങ്ങളുമായി ജനങ്ങള്‍ തെരുവിലിറങ്ങുന്നു ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ തീരുമാനം. ഒന്‍പതു മണിക്കു ശേഷം വാഹന പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

ഒരു വാഹനത്തില്‍ അളവില്‍ കൂടുതല്‍ ആളുകള്‍ ഇരുന്ന് യാത്ര ചെയ്യാനും പാടില്ല. അവശ്യസര്‍വീസുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ. ഇരുചക്രവാഹനത്തില്‍ മാസ്‌ക്കും ഹെല്‍മെറ്റും ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button