KeralaLatest

തെരഞ്ഞെടുപ്പ് : പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

“Manju”

സിന്ധുമോൾ. ആർ

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ; വോട്ടെണ്ണൽ 16 ന് | local body election 2020| election commission

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം ഇന്ന് അനുവദിക്കും. വിമതരെ പിന്‍വലിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മൂന്ന് മുന്നണികളും.

സംസ്ഥാനത്തെ സ്ഥാനാര്‍ഥി ചിത്രം ഇന്ന് വൈകീട്ടോടെ വ്യക്തമാകും. മൂന്ന് മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. ഇതിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പട്ടിക തയ്യാറാക്കും. പിന്നാലെ വരണാധികാരികള്‍ സ്ഥാനാര്‍ഥി പട്ടിക നോട്ടീസ് ബോര്‍ഡുകളില്‍ ഇടും. പട്ടികയുടെ ഒരു പകര്‍പ്പ് സ്ഥാനാര്‍ഥിക്കോ തെരഞ്ഞെടുപ്പ് ഏജന്‍റിനോ നല്‍കും. സ്ഥാനാര്‍ഥികളുടെ പേരുകള്‍ മലയാളം അക്ഷരമാല ക്രമത്തില്‍ ക്രമീകരിച്ചാകും പട്ടിക തയാറാക്കുക. സ്ഥാനാര്‍ഥിയുടെ പേരിനൊപ്പം വിലാസവും മല്‍സരിക്കുന്ന ചിഹ്നവും ഉണ്ടാവും. ഓരോ സ്ഥാനാര്‍ഥിക്കും റിട്ടേണിങ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.

Related Articles

Check Also
Close
Back to top button