IndiaLatest

“തുല്യത ഉണ്ടാകുന്നത് വരെ പിന്നോക്കക്കാര്‍ക്ക് സംവരണാനുകൂല്യം ലഭിക്കും”; പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി;രാജ്യത്ത് തുല്യത ഉണ്ടാകുന്നത് വരെ പിന്നാക്കക്കാര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ജന വിഭാഗങ്ങള്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പുതിയ സമ്ബദ് വ്യവസ്ഥയ്ക്ക് അനുസൃതമായി രാജ്യത്തെ ഗ്രാമങ്ങളെ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

നേട്ടങ്ങള്‍ക്കായി ഒരുപാട് കാലം കാത്തിരിക്കാനാകില്ല. ലക്ഷ്യങ്ങളിലേക്ക് രാജ്യം വേഗത്തില്‍ എത്തിച്ചേരണം. 4.5 കോടി കുടുംബങ്ങള്‍ക്ക് 2 വര്‍ഷത്തിനുള്ളില്‍ പൈപ്പ് വഴിയുള്ള ശുദ്ധജലം ഉറപ്പാക്കായി. രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും സഹായം എത്തിക്കാന്‍ സാധിച്ചു. എല്ലാവര്‍ക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളില്‍ മികച്ച ചികിത്സ ഇപ്പോള്‍ ലഭിക്കുന്നു. ആശുപത്രികളില്‍ ഓക്സിജന്‍ പ്ളാന്റുകളും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button