KeralaLatest

കുട്ടികള്‍ക്ക് കരുതലായി ‘വിദ്യാമൃതം’ : തണലൊരുക്കാന്‍ മമ്മൂട്ടിയും

“Manju”
കൊച്ചി ; സ്ഥാനത്ത് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി നടന്‍ മമ്മൂട്ടി. സ്മാര്‍ട്ട്‌ ഫോണ്‍ ഇല്ലെന്ന ഒറ്റക്കാരണത്താല്‍ കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വഴിമുട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് കരുതലും കരുത്തുമായാണ് താരത്തിന്റെ ഇടപെടല്‍.

വീടുകളില്‍ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകള്‍ ഇത്തരം കുട്ടികള്‍ക്ക് കൈമാറണമെന്ന അഭ്യര്‍ത്ഥനയുമായാണ് ‘വിദ്യാമൃതം’ എന്ന പേരിലുള്ള പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചത്. തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

‘സ്മാര്‍ട്ട്‌ ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട്‌ ഫോണ്‍, ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു’.

Related Articles

Back to top button