KeralaLatest

ബിജു മുത്തത്തിക്ക് മാധ്യമ പുരസ്കാരം

“Manju”

ബിജു മുത്തത്തിക്ക് കേരള ഫോക്‌ലോര്‍ അക്കാദമി മാധ്യമ പുരസ്കാരം | Kairali News  | kairalinewsonline.com

ശ്രീജ.എസ്

പയ്യന്നൂര്‍ സ്വദേശിയും, കൈരളി ന്യൂസില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററും, കേരള എക്സ്പ്രസിന്റെ അവതാരകനും സംവിധായകനുമായ ബിജു മുത്തത്തിക്ക് 2019 ലെ കേരള ഫോക് ലോര്‍ അക്കാദമിയുടെ മാധ്യമ പുരസ്കാരം ലഭിച്ചു.

കേരള എക്സ്പ്രസിലൂടെ കേരളത്തിലെ വിവിധ ഫോക് ലോര്‍ കലകളെക്കുറിച്ച്‌ തയ്യാറാക്കിയ എപ്പിസോഡുകളാണ് പുരസ്കാരത്തിന് പരിഗണിച്ചത് .
പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്കാരം കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. 2019 ലെ മികച്ച അവതാരകനുള്ള ടെലിവിഷന്‍ പുരസ്കാരവും ബിജുവിന് ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button