KeralaLatestThiruvananthapuram

ശാന്തിഗിരി ഫ്യൂവൽസ് പത്താം വാർഷികാഘോഷം

“Manju”

പോത്തൻകോട്. ശാന്തിഗിരി ഫ്യൂവൽസ് പത്താം വാർഷിക ആഘോഷം ഇന്ത്യൻ ഓയിൽ കോർപ്പറേഷനു മായി സഹകരിച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ശാന്തിഗിരി ഫുവൽസ് ഉപഭോക്താക്കൾക്കായി നടപ്പാക്കുന്ന സമ്മാന പദ്ധതിയുടെ ഉദ്ഘാടനം ആദരണീയ സ്വാമി ഗുരുസവിത് ജ്ഞാനതപസ്വി ഇൻചാർജ് അഡ്മിനിസ്ട്രേഷൻ മാർക്കറ്റിംഗ് നിർവ്വഹിച്ചു. പതിനായിരത്തിലധികം സമ്മാനങ്ങൾ ഉൾപ്പെടുന്ന സ്ക്രാച്ച് ആൻഡ് വിൻ തല്‍സമയ സമ്മാനപദ്ധതിയും 15/9/2021നടക്കുന്ന മെഗാ നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് സ്വർണ നാണയങ്ങളും സമ്മാനമായി നൽകുന്ന വിപുലമായ പദ്ധതികളാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സഹകരണത്തോടെ തയ്യാറാക്കിയിരിക്കുന്നത്. ഈ അവസരം എല്ലാ മാന്യ ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ശാന്തിഗിരി ഫ്യൂവൽസ് സീനിയർ മാനേജർ കൃഷ്ണകുമാർ സി എൻ അറിയിച്ചു.

Related Articles

Back to top button