InternationalLatest

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ; അബുദാബിയില്‍ ദേശീയ പതാകയുയര്‍ത്തി

“Manju”

അബുദാബി ; ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം അബുദാബിയില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. വിവിധ രാജ്യങ്ങളിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും നടന്ന പരിപാടിയില്‍ സ്ഥാനപതിമാരും കോണ്‍സല്‍ ജനറല്‍മാരും ദേശീയ പതാകയുയര്‍ത്തി. ശേഷം രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ പ്രസംഗം വായിച്ചു.

യുഎഇ തലസ്ഥാനമായ അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ സ്ഥാനപതി പവന്‍കപൂറും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന പരിപാടിയില്‍ ഡോ.അമന്‍പുരിയും ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തെ മല്‍ഹാര്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിലെ കലാകാരന്മാര്‍ അണിനിരന്ന സംഗീത പരിപാടിയും അരങ്ങേറി. കോവിഡ് ചട്ടങ്ങള്‍ പാലിച്ചു നടന്ന പരിപാടികളായതിനാല്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഇതിന് പുറമെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളിലും ആഘോഷപരിപാടി നടന്നു.

Related Articles

Back to top button