KeralaLatest

ജലനിരപ്പ് കുറവ് ; ഇടുക്കി അണക്കെട്ട് ഈ മാസം തുറക്കേണ്ടി വരില്ല

“Manju”

സിന്ധുമോള്‍ ആര്‍

 

ഇടുക്കി: ഇടുക്കി അണക്കെട്ട് ഈ മാസം തുറക്കേണ്ടി വരില്ലെന്ന് വിദഗ്ദ്ധര്‍. കാലവര്‍ഷം ദുര്‍ബലമായതോടെയാണ് ഡാം തുറക്കണമെന്ന ആശങ്ക ഒഴിവായത്. റൂള്‍ കര്‍വിനേക്കാള്‍ 42 അടി കുറവാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ ഡാമിലെ ജലനിരപ്പ് 2,331 അടിയാണ്.

മൂലമറ്റത്തെ തകരാറിലായ ഒരു ജനറേറ്റര്‍ നന്നാക്കി വൈദ്യുതോല്‍പാദനം കൂട്ടിയതും ജലനിരപ്പ് താഴ്ത്തി. ആറ് ജനറേറ്ററുകളുള്ളതില്‍ നാലെണ്ണമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്ന് ശരാശരി 97 ലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉത്പാദിപ്പിക്കുന്നു. കഴിഞ്ഞ മാസം വരെ 80 ലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമായിരുന്നു പ്രതിദിന ഉത്പാദനം. ജൂണ്‍ 30 വരെ അണക്കെട്ടില്‍ 7-0 ശതമാനം വെള്ളം വരെ സംഭരിക്കാനാണ് കേന്ദ്രജലകമ്മീഷന്റെ നി‍ര്‍ദേശം. എന്നാല്‍ നിലവില്‍ 31 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.

കേന്ദ്ര ജലകമ്മീഷന്റെ റൂള്‍ കര്‍വ് അനുസരിച്ച്‌ നിലവില്‍ ജലനിരപ്പ് 2,373 അടിയില്‍ എത്തിയിരുന്നെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടിയിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്നിന് 2,338 അടിയായിരുന്നു ജലനിരപ്പ്. കാലവര്‍ഷം ശക്തമായിരുന്നെങ്കില്‍ 20 ദിവസത്തിനുള്ളില്‍ 25 അടി വെള്ളം ഉയരാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് റൂള്‍ കര്‍വ് പുറത്തിറക്കിയത്. എന്നാല്‍ കാലവര്‍ഷം ദുര്‍ബലമായതോടെ ഈ ആശങ്ക ഒഴിഞ്ഞു. അഞ്ച് മില്ലി മിറ്റര്‍ മഴ മാത്രമാണ് കഴിഞ്ഞ ദിവസം ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ലഭിച്ചത്.

Related Articles

Back to top button