KeralaLatestThiruvananthapuram

ചാല തുറക്കും: ഷിഫ്റ്റുകളായ്

“Manju”

ദീർഘനാളത്തെ അടച്ചിടലിനു ശേഷം ചാല കമ്പോളം തുറന്നു പ്രവർത്തിക്കുവാൻ ധാരണയായി.. ആഗസ്റ്റ് 3 ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, ജില്ലാ പൊലീസ് മേധാവി ശ്രീ. ബലറാം കുമാർ ഉപാദ്ധായ എന്നിവർ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എസ്. എസ്. മനോജ്, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. ആര്യശാല സുരേഷ് തുടങ്ങിയ സംഘടനാ നേതാക്കളുമായി കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ 2 ഷിഫ്റ്റുകളിലായി നിയന്ത്രണ വിധേയമായി ചാല തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണമെന്ന് സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അനിശ്ചിതമായി കമ്പോളം അടച്ചിടുന്നതിൽ വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചർച്ചയിലൂടെ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സംഘടനാ നേതാക്കൾ മുന്നോട്ടു വച്ച നിർദേശങ്ങൾ പരിശോധിച്ചും ചാലയിലെ നിലവിലെ സ്ഥിതിഗതിൾ പഠിച്ചും റിപ്പോർട്ട് സമർപ്പിക്കുവാൻ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. അതിൻപ്രകാരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ. ആർ. പ്രതാപൻ നായർ ഇന്ന് വിളിച്ചു ചേർത്ത വ്യാപാര സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ധാരണ ആയത്. രാത്രി 11 മണിമുതൽ രാവിലെ 11വരെ പച്ചക്കറി മാർക്കറ്റ്, കൊത്തുവാൾ തെരുവ്, സഭാവതി കോവിൽ തെരുവ് എന്നിവടങ്ങളിലെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കാമെന്നും ചാല മേഖലയിലെ മറ്റു കടകൾക്ക് ഉച്ചയ്ക്ക് 2 മണിമുതൽ വൈകുന്നേരം 7 മണിവരെ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാമെന്നുഉം ധാരണയായി. പൂക്കടകൾ ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം 7 മണിവരേയും തുറന്നു പ്രവർത്തിക്കുന്ന കാര്യവും ധാരണയായി. യോഗ തീരുമാനം റിപ്പോർട്ടായി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിക്കും. ഇതു സംബന്ധിച്ച തീരുമാനം ബഹു. ജില്ലാ കളക്ടർ പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഫോർട്ട് പോലീസ് രേഖാമൂലം നൽകുന്ന മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കടകൾ തുറക്കാമെന്നും ഫോർട്ട് പോലീസ് സ്റ്റേഷനിൽ കൂടിയ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. ആര്യശാല സുരേഷ്, വിവിധ യൂണിറ്റ് ഭാരവാഹികളായ എൻ. കണ്ണദാസൻ, ജി. മോഹനൻ തമ്പി, കെ. ചിദംബരം, കാലടി അജി, മരക്കട സലീം, വി. ശിവദാസ്, റഫീഖ്, ഫ്ലവറിസ്റ്റ് അസോസിയേഷൻ സെക്രട്ടറി ശശിധരൻ നായർ, വ്യാപാരി വ്യവസായി സമിതി നേതാക്കളായ ആദർശ് ചന്ദ്രൻ, സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഈ ക്രമീകരണങ്ങൾ പരീക്ഷണാടിസ്ഥാനത്തിലായിരിക്കുമെന്നും, ആയതിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കൂടുതൽ ഇളവുകൾ ലഭിക്കുകയുള്ളൂവെന്നും ആയതിനാൽ എല്ലാ വ്യാപാരികളും പോലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് സഹകരിക്കമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എസ്. എസ്. മനോജ് എന്നിവർ ആവശ്യപ്പെട്ടു.

Related Articles

Back to top button