IndiaLatest

വീട്ടിലേയ്ക്ക് വെള്ളം കയറുന്ന ചിത്രങ്ങള്‍ പങ്കുവച്ച്‌ നടൻ വിഷ്ണു വിശാല്‍

“Manju”

മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ നഗരം പ്രളയക്കയത്തിലാണ്. സാധരണക്കാരായ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പറഞ്ഞറിയിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ഇപ്പോഴിതാ തന്റെ വീട്ടിലേയ്‌ക്ക് വെള്ളം കയറിയെന്ന വാര്‍ത്ത പങ്കുവക്കുകയാണ് നടൻ വിഷ്ണു വിശാല്‍. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഒപ്പം താൻ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന അവസ്ഥ എന്താണെന്നും ചിത്രങ്ങളിലൂടെ താരം പങ്കുവയ്‌ക്കുന്നു.

കാരപ്പാക്കത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. എന്റെ വീട്ടിലേ്ക്കും മലിന ജലം ഇരച്ച്‌ കയറുന്നുണ്ട്. ഇവിടെ വൈദ്യുതിയില്ല, വൈഫൈ കിട്ടുന്നില്ല. ഫോണിന് സിഗ്നല്‍ ലഭിക്കാത്തതിനാല്‍ ടെറസില്‍ നിന്നാണ് ഞാൻ ഈ ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. ഞാൻ പലരേയും സഹായത്തിനായി വിളിച്ചിരുന്നു എന്നാല്‍ അതൊന്നും കിട്ടിയില്ല. ചെന്നൈയിലെ ജനങ്ങളുടെ കൂട്ടത്തില്‍ എനിക്കും സഹായം ആവശ്യമാണ് എന്നാണ് താരം എക്‌സിലൂടെ പങ്കുവെച്ച കുറിപ്പ്.

നേരത്തെ അന്നനഗറില്‍ താമസിക്കുന്ന നടൻ വിശാലിന്റെ വീട്ടില്‍ വെള്ളം കയറിയെന്ന വാര്‍ത്ത താരം പങ്കുവെച്ചിരുന്നു. വീട്ടില്‍ ഒരടിയോളം വെള്ളം കയറി എന്ന വാര്‍ത്തയായിരുന്നു താരം പങ്കുവെച്ചത്. ഒപ്പം ചെന്നൈ കോര്‍പറേഷനില്‍ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button