InternationalLatest

ആര്‍എസ്-28 സാര്‍മാറ്റ് റഷ്യ പരീക്ഷിച്ചു

“Manju”

മോസ്കോ ; റഷ്യന്‍ മിസൈലുകളില്‍ ഏറ്റവും കരുത്തുറ്റതും ലോകത്തിലെ ഏറ്റവും നശീകരണശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലെന്നു കരുതപ്പെടുന്നതുമായ ആര്‍എസ്-28 സാര്‍മാറ്റ് റഷ്യ പരീക്ഷിച്ചു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയായ പ്ലെസെറ്റ്സ്കില്‍ നിന്നാണു മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. ദീര്‍ഘനാളുകളായി വികസനഘട്ടത്തിലുണ്ടായിരുന്ന ഈ മിസൈല്‍ ഇതുവരെ റഷ്യന്‍ സേനയുടെ ഭാഗമായിട്ടില്ല.

രാജ്യത്തിന്റെ ശത്രുക്കളെ ചിന്താകുലരാക്കുന്ന ആയുധമാണിതെന്നു റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. 18,000 കിലോമീറ്റര്‍ ആക്രമണ റേഞ്ചുള്ള മിസൈലിന് 10 ആണവ പോര്‍മുനകള്‍ വഹിക്കാന്‍ സാധിക്കും. 10 ടണ്ണോളമാണ് ഇതിന്റെ മൊത്തം വാഹകശേഷി. യുഎസിന്റെ വിഖ്യാത ഐസിബിഎം ആയ എല്‍ജിഎം 30 മിനിറ്റ്മാനെ എല്ലാ രീതിയിലും നിഷ്പ്രഭമാക്കുന്ന മിസൈലാണ് സാര്‍മാറ്റെന്ന് യുദ്ധവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button