KeralaLatest

വാളയാറിൽ പോയ 400 പേർ ക്വാറന്റൈനിൽ പോകണം

“Manju”

 

സിന്ധുമോള്‍ ആര്‍

9-ാം തീയതി വാളയാര്‍ ചെക്ക്പോസ്റ്റിലുണ്ടായിരുന്ന 400 പേര്‍ ക്വറന്റൈനില്‍ പോകണമെന്ന് ഡി. എം. ഒ നിര്‍ദ്ദേശിച്ചു. മെയ് 12 ന് രോഗം സ്ഥിതീകരിച്ച മലപ്പുറം സ്വദേശി 9-ാം തീയതി രാവിലെ 10 മണിക്ക് വാളയാര്‍ ചെക്ക് പോസ്റ്റിലെത്തിയത് അന്നേ ദിവസം അവിടെ ഉണ്ടായിരുന്ന ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, പോലീസുകാര്‍ ഉള്‍പ്പെടെ എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നുണ്ടായിരുന്ന എല്ലാവരും എം. പി മാരായ വി. കെ ശ്രീകണ്ഠന്‍, ‍ റ്റി. എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, എം.എല്‍ എ മാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര ഒപ്പം തന്നെ 5 ഡി വൈ എസ്. പി യുടെ നേതൃത്വത്തിലുള്ള 50 ല്‍ അധികം പോലീസുകാര്‍ 60 ളം വരുന്ന പത്രദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പിന്റെ മറ്റ് ഉദ്യോഗസ്ഥര്‍ ഇതു കൂടാതെ തമിഴ് ഭാഗത്തു നിന്നുള്ള പോലീസുകാര്‍ റവന്യൂ ഉദ്യേഗസ്ഥര്‍ ഒപ്പം തന്നെ കോവിഡ് രോഗി സ്ഥലത്തുണ്ടായിരുന്ന സമയത്ത് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റ് ആളുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 172 പേര്‍ ഏകദേശം 400 ല്‍ അധികം ആളുകള്‍ നിരീക്ഷണത്തില്‍ പോകണമെന്നുള്ളതാണ് തീരുമാനിച്ചിരിക്കുന്നത്. 14 ദിവസമാണ് നിരീക്ഷണ കാലാവധി ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും അല്ലാത്ത പക്ഷം വീണ്ടും 7 ദിവസം കൂടി നിരീക്ഷണത്തില്‍ വച്ചിട്ട് സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button