IndiaKeralaLatest

വാക്‌സിനേഷന്‍ പരാജയമെന്ന് ചിദംബരം, വിദേശത്ത് നിന്ന് ഇറക്കാന്‍ നിര്‍ദേശം

“Manju”

ദില്ലി: രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതി പരാജയപ്പെട്ട കാര്യം സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചിദംബരം. അതിശയോക്തി കലര്‍ന്ന കാര്യങ്ങള്‍ വാചക കസര്‍ത്തിലൂടെ അവതരിപ്പിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ചിദംബരം പറഞ്ഞു. മോദി സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മാണം വേഗത്തിലാക്കാന്‍ സാധിക്കുന്ന ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യണം. വിതരണം സജീവമാക്കണം. കൂടുതല്‍ വാക്‌സിനുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും, അത്തരം വാക്‌സിനുകള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് ചിദംബരം പറഞ്ഞു.
പ്രധാനമന്ത്രി പറഞ്ഞത് വാക്‌സിനേഷന്‍ എന്നത് ഉത്സവമാണെന്നാണ്. എന്നാല്‍ ഇതൊരു അഗ്നിപരീക്ഷയാണെന്ന് ചിദംബരം പറയുന്നു. എന്ത് വന്നാലും ഇതിനെ ഉത്സവം എന്ന് പറയാനാവില്ല. ഇതൊരു തീവ്ര ശ്രമമാണെന്നും ചിദംബരം പറഞ്ഞു. കൊവിഡ് വാക്‌സിന്റെ നിര്‍മാണത്തിലും വിതരണത്തിലും ഉണ്ടായ മേല്‍നോട്ടത്തില്‍ വലിയ പിഴവാണ് സര്‍ക്കാരിന് സംഭവിച്ചത്. അക്കാര്യം സമ്മതിക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. അവര്‍ ഓരോ കാര്യങ്ങള്‍ ഉന്നയിച്ച്‌ അതിനെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. രാജ്യവ്യാപകമായി വാക്‌സിനേഷന്‍ നടത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കോണ്‍ഗ്രസാണ്. മുന്‍കൂട്ടി കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങള്‍ റദ്ദാക്കി എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
ഇന്ത്യക്ക് രണ്ട് തരം കൊവിഡ് വാക്‌സിനുണ്ട്. എന്നാല്‍ 138 കോടി ജനങ്ങളുള്ള രാജ്യത്ത് ഇവ രണ്ടും തികയാതെ വരും. അതുകൊണ്ട് കൂടുതല്‍ നിര്‍മാണവും ഇറക്കുമതിക്കും സര്‍ക്കാര്‍ തയ്യാറാവണം. കൊവിഡിനെതിരെയുള്ള ഒരു യുദ്ധത്തില്‍ എല്ലാവരും വാക്‌സിനേഷന് തയ്യാറാവണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം പിടിവിട്ട് കുതിക്കുകയാണ്. ഒരാഴ്ച്ചയ്ക്കിടെ എട്ട് ലക്ഷം കൊവിഡ് രോഗികളാണ് ഉണ്ടായിരിക്കുന്നത്. മരിച്ചവരുടെ എണ്ണം നാലായിരം പിന്നിട്ടു. രോഗ വ്യാപനത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് മുന്നിലെത്തി.
നിലവില്‍ രോഗ വ്യാപന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമതാണ്. ലോകത്ത് പ്രതിധിന വര്‍ധനവും ഇന്ത്യയിലാണ് കൂടുതല്‍. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ ഇന്നും ഒരുലക്ഷം പിന്നിട്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ 1,68912 രോഗികള്‍ രാജ്യത്തുണ്ടായി. ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. ചികിത്സാ സൗകര്യങ്ങളും അഭാവവും രൂക്ഷമാണ്. കൊവിഡ് വ്യാപനം കൂട്ടുന്നത് ഈ കാരണമെന്നാണ് കേന്ദ്ര സംഘവും പറയുന്നത്. കൊവിഡ് ആശുപത്രിയില്ലാത്തതും ആര്‍ടിപിസിആര്‍ പരിശോധന ലാബുകളുടെ അഭാവവും ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതും തിരിച്ചടിയായിട്ടുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്നും വിലയിരുത്തലുണ്ട്.

Related Articles

Back to top button