EntertainmentLatest

തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

“Manju”

കണ്ണൂര്‍: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ (62 വയസ്സ്) അന്തരിച്ചു. പരേതരായ സി എച്ച് പത്മനാഭന്‍ നമ്പ്യാരുടെയും സിഎം ജാനകിമ്മയുടെയും മകനാണ്. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാര മുള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയ കളിയാട്ടം, കര്‍മ്മയോഗി, സമവാക്യം, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും, അന്യ ലോകം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. ബല്‍റാം മട്ടന്നൂരിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

മുയല്‍ ഗ്രാമം, രവി ഭഗവാന്‍, കാട്ടിലൂടെ, നാട്ടിലൂടെ (ബാലസാഹിത്യകൃതികള്‍) ബലന്‍ (സ്മരണകള്‍ ) പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം ( പലവക ) അനന്തം (പരീക്ഷണ കൃതി) കാശി (നോവല്‍) തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ജീവിതം പൂങ്കാവനം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നാറാത്തുള്ള മിഥിലയില്‍ വച്ച് സുരേഷ് ഗോപിയും, കാശി എന്ന നോവലിന്റെ പ്രകാശനം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എയും, അന്യലോകം എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം സിനിമ സംവിധായകനായ ജയരാജും, കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്. കെ എന്‍ സൗമ്യയാണ് ഭാര്യ. മകള്‍ ഗായത്രി ബല്‍റാം. സഹോദരങ്ങള്‍ ജയറാം, ശൈലജ, ഭാര്‍ഗവറാം, ലതീഷ്. സംസ്‌കാരം രണ്ട് മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തില്‍.

Related Articles

Back to top button