InternationalLatest

അഫ്ഗാന്‍ സ്ത്രീകളെയോര്‍ത്ത് ആശങ്കയുണ്ടെന്ന് മലാല

“Manju”

ലണ്ടൻ : അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെയോർത്ത് ആശങ്കയുണ്ടെന്ന് പാക് താലിബാന്റെ വധശ്രമം അതിജീവിച്ച മലാല യൂസഫ്സായ്. താലിബാൻ അധികാരം പിടിച്ചതിനെ ഞെട്ടലോടെയാണ് കാണുന്നതെന്നും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശപ്രവർത്തകരുടെയും അവസ്ഥ എന്താകുമെന്നതിൽ ആശങ്കാകുലയാണെന്നും മലാല ട്വിറ്ററിൽ കുറിച്ചു. വെടിനിർത്തലിൻ ആഗോള സമൂഹത്തിന്റെ അടിയന്തര ഇടപെടൽ വേണം. പൗരർക്കും അഭയാർഥികൾക്കും ഉടൻ സഹായം ലഭ്യമാക്കണമെന്നും ട്വീറ്റിൽ ആവശ്യപ്പെട്ടു.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് വടക്കുകിഴക്കന്‍ പാകിസ്ഥാനിലെ സ്വാത് താഴ്വരയില്‍വച്ച്‌ 2012 ഡിസംബറില്‍ മലാല താലിബാൻ ഭീകരരുടെ ആക്രമണത്തിന് ഇരയായത്. തലയ്ക്ക് വെടിയേറ്റ മലാല ഏറെ കാലത്തെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പിന്നീട് സമാധാന നൊബേൽ പുസ്കാരം ലഭിച്ചു.

Related Articles

Back to top button