കാസര്‍ഗോഡ് : ദേശീയ ഫുട്ബോള്‍ താരം ആര്യശ്രീയ്ക്ക് ട്രോഫികളും ഉപഹാരങ്ങളുമായി സന്തോഷത്തോടെ ഇനി വീട്ടിലെത്താം. സ്വന്തമായി വീടെന്ന താരത്തിന്റെ സ്വപ്നം പൂര്‍ത്തിയാക്കി കായികവകുപ്പ് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം മന്ത്രി ഇ പി ജയരാജന് നിര്‍വഹിച്ചു. 2 മുറികള്‍, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ എന്നീ സൗകര്യങ്ങളോടെ 920 ചതുരശ്രഅടി വിസ്തൃതിയുള്ളതാണ് പുതിയ വീട്. 10 ലക്ഷം രൂപ ചെലവിലാണ് ബങ്കളത്ത് താരത്തിനായി കായികവകുപ്പ് വീട് ഒരുക്കിയത്. ചോര്‍ന്നൊലിക്കുന്ന ചെറിയൊരു ഷെഡില്‍ താമസിച്ചിരുന്ന ഫുട്ബോള്‍ താരത്തിന് ട്രോഫികളും ഉപഹാരങ്ങളും സൂക്ഷിക്കാന്‍ പോലും സ്ഥലമുണ്ടായിരുന്നില്ല.ബങ്കളം കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന ആര്യശ്രീ അഞ്ച് തവണ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
Related Articles
Check Also
Close
-
സന്തോഷ് ട്രോഫി ഫുട്ബോള്‍ നവംബറില്‍August 24, 2021 12:33 PM