InternationalLatest

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വിസയുമായി യു എ ഇ

“Manju”

ദുബായ്: ചലച്ചിത്ര താരങ്ങളായ മ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. ആദ്യമായാണ് മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാകുന്നത്. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് രണ്ടുപേര്‍ക്കും ലഭിക്കുക. അടുത്ത ദിവസങ്ങളില്‍ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം.

നേരത്തെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. സിനിമാതാരങ്ങളെ കൂടാതെ ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയ്ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു

വിവിധ മേഖലയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് യു.എ.ഇ നല്‍കുന്ന ആദരമാണ് പത്തുവര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ. ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, കോഡര്‍മാര്‍, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവരടക്കം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി വരുന്നുണ്ട്.

Related Articles

Back to top button