KeralaLatest

മഞ്ജു വാരിയരുടെ വെറൈറ്റി പാട്ട് ഏറ്റെടുത്ത് ആരാധകർ

“Manju”

മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കയറ്റം’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രമോ വിഡിയോ പുറത്തിറങ്ങി. മഞ്ജു വാരിയറുടെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പാട്ട് പുറത്തിറക്കിയത്. മനോരമ മ്യൂസിക് ആണ് ‘ഇസ്തക്കോ’ എന്ന ഗാനം റിലീസ് ചെയ്തത്. മഞ്ജു വാരിയർ തന്നെയാണ് ഗാനം ആലപിച്ചത്.

മലയാളത്തിനു പൂറമേ അഹർ സംസ എന്ന ഭാഷയിലും ചിത്രത്തിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നുണ്ട്. ഈ സിനിമയ്ക്കായി സംവിധായകൻ സനൽകുമാർ ശശിധരൻ രൂപപ്പെടുത്തിയ ഈ ഭാഷയിൽ ചിത്രത്തിന്റെ സംഗീതസംവിധായകൻ രതീഷ് ഈറ്റില്ലം പാട്ടുകളൊരുക്കുകയും ചെയ്തു. അതിൽ ആദ്യഗാനമാണ് ‘ഇസ്തക്കോ’. ചിത്രത്തിൽ ആകെ പത്ത് പാട്ടുകളാണുള്ളത്.

‘ഇസ്തക്കോ’ എന്ന വെറൈറ്റി പാട്ടിന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കയ്യടിയാണ്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. മഞ്ജു വാര‌ിയറുടെ ശബ്ദത്തിൽ പാട്ട് കേട്ടതിന്റെ ത്രില്ലിലാണ് ആരാധകർ. ‘ചേച്ചിക്കുട്ടി കലക്കീലോ’ എന്നാണ് ആസ്വാദകരുടെ കമന്റുകൾ. വ്യത്യസ്ത ഭാഷ കൂടിയായതിൽ ഇരട്ടി സന്തോഷമെന്നാണ് പ്രേക്ഷകപക്ഷം. മഞ്ജുവിന് ജന്മദിനാശംസകള്‍ നേർന്നും നിരവധി പേർ കമന്റുകളിട്ടിട്ടുണ്ട്.

മഞ്ജു വാരിയർ നിർമാണ രംഗത്തേയ്ക്കു ചുവടു വയ്ക്കുന്ന ചിത്രം കൂടിയാണ് കയറ്റം. നിവ് ആർട് മൂവീസ്, മഞ്ജു വാരിയർ പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാരിയർ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.

https://www.facebook.com/SanthigiriNews/videos/322710518936502/

Related Articles

Back to top button