Kozhikode

കോഴിക്കോട് ജില്ലയില്‍ ഒക്ടോബര്‍ 15 ന് വ്യാപാരികളുടെ പണിമുടക്ക്

“Manju”

വി.എം.സുരേഷ്കുമാർ

വടകര : കോവിഡിന്റെ പേരിൽ അശാസ്ത്രീയമായ രീതിയിൽ കടയടപ്പിക്കുന്ന കലക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവൻ കടകളും അടച്ചുകൊണ്ട് വ്യാപാരികള്‍ പണിമുടക്കും. ഒക്ടോബര്‍ 15 ന് വ്യാഴാഴ്ച്ച രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് കടകളടച്ച് പണിമുടക്കുന്നത്.

ജില്ലയിലെ യുവ വ്യാപാരികള്‍ കളക്ടറേറ്റിന്റെ മുമ്പില്‍ നിരാഹാരസമരം നടത്തുകയും അതിനെ തുടര്‍ന്നു കളക്ടര്‍ യോഗം വിളിച്ച് കച്ചവടക്കാര്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നു നിരാഹാര സമരം നിര്‍ത്തിവെക്കുകയുമുണ്ടായി. എന്നാല്‍ അന്ന് നടത്തിയ തീരുമാനത്തിന് എതിരായി കഴിഞ്ഞ ശനിയാഴ്ച്ച കടകള്‍ പൂട്ടിച്ച പോലീസ് നടപടിയിലും, കടകൾ തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ വ്യാപാരികളെ അറസ്റ്റ് ചെയ്ത സംഭവത്തിലും പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

 

Related Articles

Back to top button