KeralaKozhikodeLatest

ഫോണിലൂടെ മൊഴി ചൊല്ലിയെന്ന പരാതിയില്‍ കേസെടുത്തു

“Manju”

വടകര : യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മൊഴിചൊല്ലിയതായി പരാതി. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശി ജാഫറിനെതിരേയാണ് നാദാപുരം കോടഞ്ചേരി സ്വദേശിയായ ഭാര്യ പരാതി നല്‍കിയത്. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ജാഫര്‍ ഇരുപതുകാരിയായ യുവതിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്.
സ്ത്രീധനത്തിന്റെ പേരില്‍ വീട്ടില്‍നിന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പീഡിപ്പിക്കാറുണ്ടെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വിദേശത്തായിരുന്ന ജാഫര്‍ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചാം തീയതി ഫോണിലൂടെ യുവതിയെ മൊഴിചൊല്ലുകയും മൊഴിയുടെ പകര്‍പ്പ് യുവതികളുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.
ഇതേത്തുടര്‍ന്ന് യുവതി വളയം പോലീസ് സ്റ്റേഷനില്‍വന്ന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരേ പരാതി നല്‍കി. മുത്തലാക്ക് നിയമപ്രകാരം പോലീസ് കേസെടുത്തു.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button