KeralaLatestThiruvananthapuram

കോവിഡ് നിയന്ത്രണം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ബുധനാഴ്ച

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ബുധനാഴ്ച ചേരും. ഇന്ന് നടക്കാനിരുന്ന യോഗം മാറ്റിവെയ്ക്കുകയായിരുന്നു.

ഓണത്തോടനുബന്ധിച്ച്‌ വാരാന്ത്യ ലോക്ക്ഡൗണ്‍ അടക്കം ഒഴിവാക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങളായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. ഓണത്തിരക്കും ആഘോഷങ്ങളും രോഗവ്യാപനത്തിനിടയാക്കി എന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

കോവിഡ് പരിശോധന കുത്തനെ കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാറിന് മുകളില്‍ തുടരുകയും ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഒരു ഘട്ടത്തില്‍ ഒരുലക്ഷത്തില്‍ താഴെയെത്തിയ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ ഒരുലക്ഷത്തി അറുപത്തിമൂവായിരത്തിന് അടുത്താണ്.

ശരാശരി ടിപിആര്‍ 17 ശതമാനത്തിന് മുകളിലാണ്. ഇക്കാര്യങ്ങളടക്കം കൊവിഡ് അവലോകന യോഗത്തില്‍ വിശദമായി പരിശോധിക്കും. ഓണം അവസാനിക്കുന്നതോടെ നിയന്ത്രണങ്ങള്‍ കൂട്ടുകയും ഇളവുകള്‍ കുറയ്ക്കുകയും ചെയ്‌തേക്കും.

Related Articles

Back to top button