IndiaLatest

അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് സൈന്യം കേണല്‍ പദവി നല്‍കി

“Manju”

ന്യൂഡല്‍ഹി: കാല്‍ നൂറ്റാണ്ടിലേറെ സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ സെലക്ഷന്‍ ബോര്‍ഡിന്റെ തീരുമാനം പ്രതിരോധമന്ത്രാലയം അംഗീകരിച്ചു.

കോര്‍ ഓഫ് സിഗ്‌നല്‍സില്‍ നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സംഗീത സര്‍ദാന, ഇഎംഇ കോറില്‍ നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സോമിയ ആനന്ദ്, ലെഫ്റ്റനന്റ് കേണല്‍ നവനീത് ദുഗല്‍, കോര്‍ ഓഫ് എഞ്ചിനിയേഴ്‌സില്‍ നിന്നുമുള്ള ലെഫ്റ്റനന്റ് കേണല്‍ റിനു ഖന്ന, ലെഫ്റ്റനന്റ് കേണല്‍ റിച്ച സാഗര്‍ എന്നിവര്‍ക്കാണ് കേണലായി സ്ഥാനക്കയറ്റം ലഭിച്ചത്.

കോര്‍ ഓഫ് സിഗ്‌നല്‍സ്, കോര്‍ ഓഫ് ഇലക്‌ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സ് (ഇ.എം.ഇ), കോര്‍ ഓഫ് എന്‍ജിനിയേഴ്‌സ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് കേണല്‍ പദവി നല്‍കുന്നത് ഇതാദ്യമാണ്.

Related Articles

Back to top button