KeralaLatestThiruvananthapuram

മുന്‍ കേരള താരം ഇട്ടി ചെറിയാന്‍ അന്തരിച്ചു

“Manju”

തിരുവനന്തപുരം: കേരള ക്രിക്കറ്റിന്റെ മുന്‍ താരം ഇട്ടി ചെറിയാന്‍ അന്തരിച്ചു(49). ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രണ്ട് മാസം മുന്‍പ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഇട്ടി ചെറിയാന്‍ അഞ്ച് ഫസ്റ്റ് ക‌്ളാസ് മത്സരങ്ങളിലും, നാല് ലിസ്റ്റ് എ മത്സരങ്ങളിലും കേരളത്തിന്റെ കുപ്പായമണിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം പൂജപ്പുരയിലാണ് താമസം. ഇട്ടി ചെറിയാന്റെ നിര്യാണത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles

Back to top button