InternationalLatest

കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണി

“Manju”

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന്​ ഭീകരാക്രമണ ഭീഷണി. ഇതേതുടര്‍ന്ന് എത്രയും പെ​ട്ടെന്ന്​ കാബൂള്‍ വിമാനത്താവളത്തിന്റെ പരിസരത്ത്​ നിന്ന്​ മാറണമെന്ന് ​ പൗന്‍മാര്‍ക്ക് വിവിധ രാജ്യങ്ങള്‍​​ നിര്‍ദേശം നല്‍കി. യു.കെ, യു.എസ്​, ആസ്​ട്രേലിയ രാജ്യങ്ങളാണ്​ പ്രധാനമായും മുന്നറിയിപ്പ്​ നല്‍കിയിരിക്കുന്നത്​.

സുരക്ഷിത സ്ഥാനങ്ങളിലേക്ക്​ മാറാന്‍ ഇവര്‍ പൗരന്‍മാരോട്​ നിര്‍ദേശിച്ചു. ഐ.എസ്​ ചാവേര്‍ ബോംബ്​ സ്​ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്നാണ്​​ യു.കെയുടെ മുന്നറിയിപ്പ്. പൗരന്‍മാരോട്​ കാബൂള്‍ വിമാനത്താവളത്തിന്റെ സമീപത്തേക്ക്​ പോകരുതെന്ന്​ യു.എസും അറിയിച്ചു.

അതേസമയം അഫ്​ഗാനില്‍ നിന്നും പുറത്ത്​ കടക്കാന്‍ ആയിരക്കണക്കിന്​ ആളുകളാണ്​ കാബൂള്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്നത്​. താലിബാന്‍ അഫ്​ഗാനില്‍ അധികാരം പിടിച്ചതിന്​ ശേഷം യു.എസ്​ മാത്രം ഏകദേശം 90,000 പേരെ സുരക്ഷാ വിമാനങ്ങളില്‍ പുറത്തെത്തിച്ചിട്ടുണ്ട്​.

Related Articles

Back to top button