LatestThiruvananthapuram

നീറ്റ് റാങ്ക് ലിസ്റ്റില്‍ അട്ടിമറിയെന്ന് മലയാളി

“Manju”

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തിയെന്ന് മലയാളി വിദ്യാര്‍ത്ഥിയുടെ പരാതി. വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ മലയാളി വിദ്യാര്‍ത്ഥിനി സെലിഷ്യ മോഹന്‍ദാസാണ് പരാതി നല്‍കിയത്. നീറ്റ് ഫലം പ്രഖ്യാപിച്ച ദിവസം വെബ്സൈറ്റില്‍ നിന്ന് എടുത്ത മാര്‍ക്ക് ലിസ്റ്റില്‍ 14-ാം റാങ്കാണ് ഉള്ളതെങ്കിലും എന്‍ടിഎ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പട്ടികയില്‍ സെലീഷ്യയുടെ റാങ്ക് 14 ലക്ഷത്തിന് മുകളിലാണ്. പ്രവേശന സമയത്ത് മാത്രം പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സെലീഷ്യയുടെ തുടര്‍ പഠനങ്ങള്‍ തടസ്സപ്പെട്ടു.

പരാതിയുമായി എന്‍ടിഎയെ സമീപിച്ചെങ്കിലും ക്രിയാത്മകമായ മറുപടി നല്‍കിയില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. സെപ്റ്റംബര്‍ ഏഴിനാണ് നീറ്റ് ഫലം പ്രഖ്യാപിച്ചത്. സെലീഷ്യ മോഹന്‍ദാസിനെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്റെ  ദിവസമായിരുന്നു അത്. ഫലം വന്ന ദിവസം, സെലീഷ്യ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത മാര്‍ക്ക് ലിസ്റ്റ് പ്രകാരം അഖിലേന്ത്യാ തലത്തില്‍ 711 മാര്‍ക്കോടെ 14-ാം റാങ്ക് ഉണ്ട്.

കൗണ്‍സിലിംഗിനുള്ള രജിസ്ട്രേഷന്‍ പ്രക്രിയ വന്നപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. എന്‍ടിഎയുടെ ഔദ്യോഗിക പട്ടിക പ്രകാരം സിലീഷ്യയുടെ റാങ്ക് 14 ലക്ഷത്തിന് മുകളിലാണ്. മാര്‍ക്ക് 56 ആയി രേഖപ്പെടുത്തി. നിരാശയായ വിദ്യാര്‍ത്ഥി പരാതിയുമായി മെഡിക്കല്‍ കമ്മീഷനെ സമീപിച്ചു. എന്നാല്‍ കൈ മലര്‍ത്തിയ കമ്മീഷന്‍ എന്‍ടിഎ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button