Uncategorized

കോവിഡ് രൂക്ഷം; ഇന്ത്യക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ വിലക്കേര്‍പ്പെടുത്തി യുഎഇ

“Manju”

ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ല. ഇതു സംബന്ധിച്ച നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്ക് നല്‍കി.
പത്തു ദിവസത്തേക്കാണ് നിരോധനം. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേപ്പാള്‍ വഴി പോകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇതിനു സൗകര്യമൊരുക്കും. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് എന്‍ഒസി വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. സൗദി, കുവൈത്ത്, ഒമാന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് എന്നീ വിമാനക്കമ്ബനികള്‍ വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത സ്ഥിരീകരിച്ചു.

Related Articles

Check Also
Close
Back to top button