LatestThiruvananthapuram

സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു

“Manju”

തിരുവനന്തപുരം: കൊറോണ കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനം. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു ബാധകം. കര്‍ഫ്യു സമയത്ത് വ്യക്തികളുടെ സഞ്ചാരം കര്‍ശനമായി തടയുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം.

ആവശ്യസര്‍വ്വീസുകള്‍, ആശുപത്രി യാത്ര, (കൂട്ടിരിപ്പിന് ഉള്‍പ്പടെ), അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്നുള്ള യാത്ര, ദീര്‍ഘദൂര യാത്ര കഴിഞ്ഞുള്ള മടക്കം. ചരക്കുനീക്കം എന്നിവയ്‌ക്ക് മാത്രമാണ് ഇളവുള്ളത്. മറ്റുള്ളവര്‍ അടുത്ത പോലീസ് സ്‌റ്റേഷനില്‍ നിന്നും യാത്രാനുമതി വാങ്ങണം. അതേസമയം പ്രതിവാര രോഗവ്യാപനതോത് ഏഴിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Related Articles

Back to top button