Latest
ദലൈലാമയ്ക്ക് ആശംസകള്‍ അറിയിച്ച് മോദി
ന്യൂഡല്‍ഹി : ടിബറ്റ് ആത്മീയാചാര്യന് ദലൈ ലാമയ്ക്ക് പിറന്നാള്‍ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 86-ാം പിറന്നാള്‍ ആഘോഷിക്കുന്ന ദലൈലാമയെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ഇരുവരും ഫോണിലൂടെ 20 മിനിറ്റോളം സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. പിറന്നാള്‍ ദിനത്തില്‍ നിരവധി പ്രമുഖരാണ് ദലൈലാമയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചത്. ധര്‍മ്മശാലയിലെ ആത്മീയ കേന്ദ്രത്തില്‍ നിന്നും ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും ഓണ്‍ലൈനിലൂടെ ദലൈ ലാമ നന്ദി അറിയിക്കുകയും ചെയ്തു. ടിബറ്റിന്റെ ആത്മീയാചാര്യ പദവിയിലിരിക്കുന്ന 14-ാമത്തെ പ്രമുഖ വ്യക്തിത്വമാണ് ദലൈ ലാമ.