InternationalLatest

പാരാലിമ്പിക്സ്: ഷൂട്ടിംഗില്‍ ഇന്ത്യക്ക് വെങ്കലം

“Manju”

ടോക്കിയോ: പാരാലിമ്പിക്സ് ഷൂട്ടിംഗില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ ഇന്ത്യയുടെ സിംഗ്രാജ് അഥാനയ്ക്ക് വെങ്കലം. മുപ്പത്തിയൊമ്പതുകാരനായ അഥാനയുടെ കന്നി പാരാലിമ്പിക്സാണിത്. ഷൂട്ടിംഗില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്. ഇതോടെ ടോക്കിയോ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡലല്‍ നേട്ടം എട്ടായി.

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മത്സരത്തില്‍ അവസാന എട്ടുപേരില്‍ നിന്നാണ് ഇന്ത്യയുടെ അഥാന മെഡല്‍ നേടിയത്. ആറാമനായാണ് അഥാന ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത അഥാന 216.8 പോയിന്റുമായി മൂന്നാം സ്ഥാനം നേടി. നേരത്തെ, ഇന്ത്യയുടെ സുമിത് ആന്റില്‍ ജാവലിന്‍ ത്രോയിയില്‍ സ്വര്‍ണം നേടിയിരുന്നു. പാരാലിമ്പിക്സിലെ റെക്കോര്‍ഡ് നേട്ടത്തോടെയാണ് സുമിത് സ്വര്‍ണം നേടിയത്.

Related Articles

Back to top button