IndiaLatest

“ഡെനാലി പര്‍വ്വതം” കീഴടക്കി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കാമ്യ

“Manju”

ത്രിവര്‍ണ്ണ പതാകയും നാവിക പതാകയും വഹിച്ചുകൊണ്ട് ഡെനാലി പര്‍വ്വതത്തിന്റെ കൊടുമുടിയില്‍ എത്തി കൊച്ചുമിടുക്കി കാമ്യ . മുംബൈയിലെ നേവി ചില്‍ഡ്രന്‍ സ്‌കൂളിലെ (എന്‍സിഎസ്) പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാമ്യ കാര്‍ത്തികേയന്‍. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി മാറിയിരിക്കുകയാണ് ഇതോടെ കാമ്യ.

സരസ്ആണ് ഇനി തന്റെ ദൗത്യം എന്നാണ് കാമ്യ പറയുന്നത് . ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയര്‍ന്ന കൊടുമുടികള്‍ കീഴടക്കുക എന്നതാണ് ഈ മിടുക്കിയുടെ ലക്‌ഷ്യം. ജൂണ്‍ 27 നാണ് കാമ്യ ഡെനാലി പര്‍വ്വതത്തിന്റെ കൊടുമുടി കീഴടക്കിയത്. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമാണ് ഡെനാലി.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 20,310 അടി (6,190 മീറ്റര്‍) ഉയരത്തിലാണ് ഈ പര്‍വ്വതം സ്ഥിതിചെയ്യുന്നത്. മൌണ്ട് എവറസ്റ്റ്, അകൊന്‍കാഗ്വ എന്നിവ കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പര്‍വ്വതമാണിത്. നിരവധി പേരാണ് ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ച്‌ ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത് .

Related Articles

Back to top button